Thursday, 10 November 2016

സൗഹൃദം

പരിചയമില്ലാത്ത ഒരു നാട്ടില്‍ ഒരുപരിചയവുമില്ലാത്ത ആളുകള്‍ക്കിടയില്‍ പരിചയമുള്ള ഒരു മുഖം കാണാനായാല്‍ ആ നിമിഷം ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്‌... ഒരിക്കല്‍ ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്... എവിടെ ചെന്നാലും അങ്ങനെ പരിചയമുള്ള ഒരുപാട് സുഹൃത്തുക്കള്‍ വേണം! ഒരുകാലത്ത് അതെന്നിലെ ഒരു ആശയായിരുന്നു... അങ്ങനെ ഞാന്‍ പലയിടങ്ങളില്‍ സുഹൃത്തായി കണ്ടവരും, കണ്ടെത്തിയവരുമായി ഒരുപാടുപേരുണ്ട്... എന്നാല്‍ അതില്‍ പലരും പലപല ഉദ്ദേശത്തോടെയായിരുന്നു അടുത്തുവന്നതും, കൂടെനിന്നിരുന്നതും... പലപ്പോഴായി ആ രീതിയിലൊക്കെയുണ്ടായ ഓരോരോ അനുഭവങ്ങള്‍ വല്ലാത്ത വിഷമമുണ്ടാക്കി... “അന്വേഷിച്ച് കണ്ടെത്തേണ്ടുന്ന ഒന്നല്ല സൗഹൃദം അത് അടുത്തറിഞ്ഞ്‌ തനിയെ ഉണ്ടാകേണ്ടതാണ്”... എന്ന്‍ ഞാന്‍ മനസ്സിലാക്കുകയായിരുന്നു... “സൗഹൃദം” അതൊരു ഗിഫ്റ്റ് പോലെയാണ്... ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ കണ്ടവരോടൊക്കെ “ഹായ്” പറഞ്ഞുകൊണ്ട് എന്തിനെന്നില്ലാതെ വലിയ വലിയ സുഹൃത്ത് വലയങ്ങള്‍ തീര്‍ക്കുകയാണ് എല്ലാവരും... അവിടെ മറ്റുള്ളവരെ കാണിക്കാനെന്നപോലെ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനും, തന്നിലേക്ക് ആകര്‍ഷിക്കുവാനുമുള്ള തീവ്ര ശ്രമങ്ങളാണ്... അതിന് ആണ് പെണ്ണായും പെണ്ണ് ആണായും സ്വന്തം ഫോട്ടോ വേണ്ടിടത്ത് അതോ, എന്തിന് പേരുപോലും വ്യാജമായി രേഖപെടുത്തിയവരാണ് അധികവും... സകല സിനിമാ നടമാരും നടികളും ആണ് ഫ്രണ്ട്സ് എന്ന് ഫ്രണ്ട് ലിസ്റ്റ് കാണുന്നവര്‍ക്ക് തോന്നും... ഇങ്ങനെ ഒളിഞ്ഞിരുന്ന് അവര്‍ ഇവിടെ എന്തു തേടുകയാണോ എന്തോ?... വ്യാജ സുഹൃത്ത് വലയങ്ങള്‍ തീര്‍ത്ത്, അതില്‍ നിന്നുകൊണ്ട് വ്യാജന്മാര്‍ സൗഹൃദത്തിന്‍റെയും, പ്രണയത്തിന്‍റെയും ആത്മാര്‍ത്ഥതയെയും കുറിച്ച് എഴുതുകയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്തും കാണുമ്പോള്‍ ചിരിവരുന്നു... കൂടെ കഷ്ട്ടം! എന്നൊരു ഭാവവും... എന്തിനിതിത്രയേറെ സൗഹൃദങ്ങള്‍ എന്ന ചിന്തയും, വിരലിലെണ്ണാവുന്നവര്‍ ധാരാളമെന്ന തോന്നലും “കുറേയേറെ” എന്ന മനസ്സിന്‍റെ ആശക്ക്‌ ഇന്ന് കടിഞ്ഞാണിട്ടിരിക്കുന്നു... എണ്ണത്തിലോ, ഒന്നും ആരെയും ബോധ്യപ്പെടുത്തുന്നതിലോ അല്ലല്ലോ കാര്യം! അതേ ഇവിടെയും പറയേണ്ടൂ...”

No comments:

Post a Comment