കാലങ്ങള്‍ക്കു ശേഷമാണ് ഇന്നൊരു യാത്രയുടെ ഭാഗമായി വീണ്ടും ബസ്സില്‍ കയറിയത്... സ്റ്റോപ്പില്‍നിന്നും പതിയെ ഓടിതുടങ്ങിയ ബസ്സില്‍ നിലയുറപ്പിക്കാന്‍ അവിടവിടെ പിടിച്ചുകൊണ്ട് ആളൊഴിഞ്ഞൊരു സൈഡ് സീറ്റില്‍ ചെന്നിരുന്നപ്പൊ ഞാനോര്‍ത്തു “എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഈ ഒരു അനുഭവം...”
കാറ്റും വെളിച്ചവും അറിഞ്ഞുകൊണ്ടുള്ള ആ യാത്ര ശരിക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തി... മുന്നിലൂടെയും പിന്നിലൂടെയും ഹോണ്‍ മുഴക്കിയെത്തുന്ന വാഹനങ്ങളെ പേടിച്ചും, വളവും തിരിവും, കുണ്ടും കുഴിയും സിഗ്നലുകളും ശ്രദ്ധിച്ച് കണ്ച്ചിന്മാതെയുള്ള സെല്‍ഫ് ഡ്രൈവിങ്ങില്‍നിന്നും ഒരു മോചനം! അത് തന്നെ വലിയ ആശ്വാസമായി തോന്നി...
സ്വതന്ത്രനായിരുന്ന്‍ കാഴ്ച്ചകള്‍ കാണാനും, ചിന്തിക്കാനും, പാട്ടുകേള്‍ക്കാനും, പകല്‍കിനാവുള്‍ കാണ്ടാസ്വദിക്കാനും, ഏറെ അനുയോജ്യമായതുകൊണ്ടുതന്നെ ബസ്സ്‌യാത്രകള്‍ പണ്ടും ആസ്വാദ്യമായിരുന്നു... തനിച്ച് യാത്ര ചെയ്തത് സ്കൂളില്‍ പഠിക്കുന്ന കാലത്തും, “ഒന്ന് ഒതുങ്ങി നില്ക്ക്... അങ്ങട്ട് കേറി നില്ക്ക്” എന്നീ ശകാരങ്ങള്‍ അന്ന് സ്ഥിരം കേട്ടിരുന്നു...
തോള്ളില്‍ ബാഗും തൂക്കിയിട്ട് ഓരോ സീറ്റിലെയും പുറകിലെ കമ്പികളില്‍ രണ്ടു കൈയ്യും മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍ മുകളില്‍ കാണുന്ന വലിയ കമ്പി അന്ന് കൈയെത്താ ദൂരത്തെ ഒരു ലക്ഷ്യമായിരുന്നു... “എന്നാ വലിയ ആളുകളെപോലെ അതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാ... അതിനിയെന്നാ...” എന്ന ചിന്തകള്‍ അന്നെല്ലാം ഒരു ദീര്‍ഘ നിശ്വാസത്തിലാണ് അവസാനിച്ചിരുന്നത്...
പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ പഠിക്കാനും ജോലിക്കായും വേണ്ട യാത്രകള്‍ക്കായി എന്നും ആശ്രയിച്ചിരുന്ന ബസ്സുകള്‍... അതിന്‍റെ സമയം നോക്കി ഓടിപിടഞ്ഞ് സ്റ്റോപ്പിലെത്തുബോള്‍ എന്നും കാണാറുള്ള മുഖങ്ങള്‍... അവിടെ ബസ്സിന്‍റെ വരവും പ്രതീക്ഷിച്ചുള്ള കാത്തുനില്‍പ്പ്... നേരം കഴിഞ്ഞും കാണാതാകുമ്പോള്‍ തോന്നിയിരുന്നൊരു ടെന്‍ഷന്‍... അകലേന്നു വരുന്നുണ്ടോ എന്നറിയാനായി ആ ശബ്ദത്തിനായുള്ള കാതോര്‍ക്കല്‍... ദൂരെ ബസ്സിന്‍റെ മുഖം കണ്ടുതുടങ്ങുബോള്‍ തോന്നുന്ന ഒരു ഉണര്‍വും അതില്‍ കയറാനുള്ള തയ്യാറെടുപ്പും... ആ ശീലങ്ങളെല്ലാം ജീവിതത്തില്‍നിന്ന് മാഞ്ഞുപോയിരിക്കുന്നു...
മാറ്റങ്ങള്‍ എന്ന ഒറ്റ കാരണത്താല്‍ ഇങ്ങനെ ഓരോ കാലഘട്ടങ്ങളിലായി അനുഭവിച്ചറിഞ്ഞ പലകാര്യങ്ങളും ഒരു ഒഴുക്കിലെന്നപോലെ അകന്നുപോയിട്ടുണ്ട്... അതില്‍ പലതും ഒരിക്കലും തിരിച്ചു വരാത്തവിധം ഏറെ പുറകിലേക്ക് പോയികഴിഞ്ഞിരിക്കുന്നു... ഒരു കാലഘട്ടത്തിന്‍റെ ഭാഗമായി ഇനി ശേഷിക്കുന്ന ഓര്‍മ്മകളെന്നപോലെ എല്ലാം ചെറിയ ഓര്‍മ്മകള്‍ മാത്രമാക്കികൊണ്ട് അങ്ങു ദൂരെക്ക്...

No comments:
Post a Comment