Tuesday, 15 November 2016

പ്രണയം ഒരു തിരിച്ചറിവാണ്

ഹൃദയസത്യത്തില്‍ ഊന്നി ഉള്ള രണ്ട് ആദര്‍ശങ്ങളുടെ സമന്വയം....കാഴ്ചപ്പാടുകള്‍ മാറിയാലും നീയും ... ഞാനുംഎന്ന പരസ്പര വിശ്വാസങ്ങള്‍ക്ക് മാറ്റം ഉണ്ടാവില്ല എന്ന തിരിച്ചറിവ് ....നിമിഷാര്‍ദ്ധങ്ങളുടെ ആയുസ്സുള്ള വാക്കുകള്‍ക്ക് മാറ്റമുണ്ടായാലും ....ആന്തരിക സത്യത്തെ മൂടി നില്ക്കുന്ന വികാരങ്ങള്‍ക്ക്മാറ്റമുണ്ടാവില്ല എന്ന തിരിച്ചറിവ് ...........ഈ തിരിച്ചറിവിന്റെ ആത്മാവിനെ തേടിയുള്ള യാത്രകള്‍ദിനംപ്രതി ശക്തിയാര്‍ജ്ജിക്കുന്നു ....ഭൂലോകത്തിന്റെ യാത്രപോലെ ഒരിക്കലുംനിലയ്ക്കാത്തതും ആകുന്നു ...." വിരസമാം രാത്രിതന്‍ പാതി വഴികളില്‍കണ്ണടച്ചണയുവാന്‍ ഞാന്‍ നോക്കവേഒരു തുള്ളി പനിനീരിന്‍ നറു ഗന്ധം നല്‍കുമാ -ഉണര്‍വ്വ് പോല്‍ നിന്‍ ചിത്രം വന്നത്തെവേ ..."അതെ.... പ്രണയം ഒരു അനുഭവവും ആണ് ...ഒരു തരത്തില്‍ അലിഞ്ഞു ചേരലാണ് ....ഒരു പക്ഷെ ആ പ്രണയത്തിലേക്ക് അടുക്കുന്നത് വേദനയിലൂടെയും ആകാം ... എന്നാല്‍ ആവേദനയും അനുഭവമാണ് ... ഹൃദയതാളം ക്രമാനുഗതമായി മുന്നിലേക്ക് ... !!!ഒരു നിശബ്ദതയുടെ മുന്നില്‍ നിന്നുകൊണ്ട് ഇപ്പോഴും ഓര്‍ത്തുപോകുന്നു അവളെ....മനസിലാകുക എന്നതോ ... മനസിലാക്കിപ്പിക്കുക എന്നതോ.. അതോമനസിനെ അറിയുക എന്നതോ ... എന്തോ....ഒന്നും പറയുവാന്‍ പറ്റാത്ത....സുഖമെന്ന ഈ അവസ്ഥ ശാന്തതയിലേക്ക് നീളുന്ന ഈ നിമിയില്‍ ....ഹൃദയം കെട്ടിപ്പൊക്കിയ വികാര സൗധങ്ങളുടെ മട്ടുപ്പാവില്‍ നില്‍ക്കവേ ,ഒരു പ്രഹേളികയായി തന്നെ നിലനില്ക്കുന്ന പ്രണയം എന്ന സത്യം യഥാര്‍ത്ഥത്തില്‍ എന്താണ് ....ചോദിച്ചു പോകുന്നു അന്തരാത്മാവ് ....." ഒരു കൈത്തലമകലം മാത്രം നിന്നുകോണ്ടെന്‍ സഖി നിന്നെക്കാണാന്‍ഇരു മിഴിയിണകൊണ്ടെന്‍ ഇരുളാം അഴല്‍ നീക്കും നിന്‍ മെയ്യെ പൂട്ടിയിടാന്‍ഒരു മാത്ര മുന്പ് എങ്കില്‍ ഒരു മാത്ര ..പതിയെ നിന്‍ ആത്മഗതം അറിയുവാന്‍കൊതിക്കുന്നു ഞാനാം വിഹായുസ്സെന്‍ കുഞ്ഞു മേഘമേ

No comments:

Post a Comment