Wednesday, 16 November 2016

ആരും അറിയാത്ത ഒരു സത്യം

രാവും പകലും തമ്മിലുള്ള ആരും കാണാത്ത,, അറിയാത്ത ആ കാന്തികശക്തിയെ കുറിച്ചപ്പോഴെലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ???  വെളിച്ചം പിൻവാങ്ങുമ്പോൾ ഭൂമിയുടെ മടിത്തട്ടിലേക്ക് ഇരുട്ടു വലിച്ചടുപ്പിക്കപ്പെടുകയാണുണ്ടാകുന്നത്  !! ഒടുവിൽ  രാവിന്റെ നിലാവ് നിശാഗന്ധിയുടെ തേൻ നുകരുമ്പോൾ സൂര്യകാന്തി വെളിച്ചത്തിനായി തപസിരുന്നു !! അവയൊരിക്കലും തമ്മിൽ കണ്ടിട്ടില്ലെന്ന് പറയാനാകില്ല,  കാരണം അവയുടെ സംഗമമാണ് "സന്ധ്യ "....  പോക്കുവെയിലിൽ വെളിച്ചവും നിലാവും അവരുടെ സ്വപ്നങ്ങൾ കൈമാറും, സ്വകാര്യം പങ്കുവെയ്ക്കും..  അവരുടെ പ്രണയസംഗമത്തിനു പശ്ചാത്തലസംഗീതമൊരുക്കി നാണത്തോടെ കിളികൾ കൂടുകളിലേയ്ക്ക് ചേക്കേറും ! അവർ നിഴലുകളിലൂടെ ഒളിച്ചു കളിക്കും, നൃത്തം ചെയ്യും,  ചുംബിക്കും, ഒടുവിൽ നിലാവ് വിരഹിണിയായി ഭൂമിയുടെ മാറിലേയ്ക് കണ്ണീരായി മഞ്ഞുപൊഴിക്കും....  ഒടുവിൽ വെളിച്ചത്തിന്റെ പുനർജന്മത്തിനായ് അവൾ സ്വയം മരണം വരിക്കുകയാണുണ്ടാകുന്നത് !!! 

No comments:

Post a Comment