“ഒരുകാലത്ത് പുസ്തകങ്ങളോട് എനിക്ക് വല്ലാത്തൊരു വെറുപ്പായിരുന്നു... എഴുത്തുകാരോട് നല്ല പുച്ഛവും... അവരില്‍ പ്രശസ്തരെപോലും അറിയില്ലെന്ന അവസ്ഥ! അതറിയണം എന്നതൊരു ആവശ്യമായി അന്നെനിക്ക് തോന്നിയിരുന്നില്ല... എഴുതുന്നതിനേക്കാള്‍ ആസ്വാദ്യമായ വേറെയെന്തെല്ലാം കാര്യങ്ങളുണ്ട് എന്നതായിരുന്നു അന്നത്തെ ചിന്ത... പുസ്തകങ്ങള്‍ ബോറന്മാര്‍ക്കുള്ളതാണ്, അതെല്ലാം വായിക്കുന്നവര്‍ ബുജികളാണ് എന്നൊക്കെയായിരുന്നു അന്നത്തെ കാഴ്ച്ചപ്പാടുകള്‍... അത് വെറുതെയല്ല! അന്നെല്ലാം നാട്ടില്‍ “പുസ്തകമേള” കള്‍ നടക്കുമ്പോള്‍ അവിടെ കാണാമായിരുന്നു കണ്ണടവച്ച ഗൗരവ മുഖഭാവമുള്ള കുറേയേറെ ബുജി രൂപികളെ... ഓരോ കെട്ട് പുസ്തകവുമായി മടങ്ങുന്ന അവര്‍ക്കൊന്നും ഒന്ന് ചിരിക്കാന്‍പോലും അറിയില്ലെന്നുവരെ എനിക്ക് തോന്നിയിട്ടുണ്ട്... ഊണും ഉറക്കവും പുസ്തകത്തിലാണെന്ന് പറയാവുന്നവര്‍... എനിക്കാണെങ്കില്‍ പുസ്തങ്ങള്‍ ഒന്ന് വെറുതെ വായിച്ചു തുടങ്ങിയാലെ ഉറക്കം വരുമായിരുന്നു... ആ ഒരു സ്ഥിതിയില്‍ നിന്നും പുസ്തകം കണ്ടാലേ ഉറക്കം വരുമെന്ന ഒരു അവസ്ഥയിലേക്ക് ഞാനെത്തിയത് വളരെ വേഗത്തിലാണ്... അതെന്‍റെ പഠിപ്പിനെ ബാധിച്ചു എന്നൊന്നും പറയാന്‍ പറ്റില്ല! കാരണം അതിന് അതിനേക്കാള്‍ നല്ല കാരണങ്ങള്‍ വേറെയുണ്ടായിരുന്നു... ഞാന്‍ പുസ്തകങ്ങള്‍ കയ്യിലെടുത്തിരുന്നത് അതിലെ പടങ്ങള്‍ നോക്കാനും, ഉഷ്ണിക്കുമ്പോള്‍ ഒരാശ്വാസത്തിനായി വീശാനുമായിരുന്നു... അതുകൊണ്ടുതന്നെ നിറങ്ങള്‍ ഇല്ലാത്തതും, പടങ്ങള്‍ ഇല്ലാത്തതും, കനം കൂടിയതുമായ പുസ്തകങ്ങളോടോന്നും തീരെ താല്‍പ്പര്യം ഇല്ലായിരുന്നു... ഇന്നും ആ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചതായി പറയാനില്ല... കനം കൂടിയ പുസ്തകങ്ങള്‍ എവിടെ കണ്ടാലും ഇന്നും മുഖമൊന്നു ചുളിയും... അവയൊന്നു തൊടാന്‍ പോലും തോന്നിക്കാറില്ല!... എവിടെയെങ്കിലും എന്തെങ്കിലും എഴുതിയത് കണ്ടാല്‍ അത് കുറെയേറെ വായിക്കാനില്ല എന്ന്‍ ഉറപ്പ് വരുത്തിയശേഷം മാത്രേമേ ഞാനതൊന്ന് വായിക്കാന്‍ തുനിയാറുള്ളൂ... എന്നിലെ മടിയും, കാലത്തിന് വേഗത കൂടിയപ്പോള്‍ ഒന്നിനും നേരമില്ലാതെയായതും, ക്ഷമയെന്നില്‍ കാര്യമായി കുറഞ്ഞതുമാണ് അതിന് കാരണം... ഞാന്‍ ഇങ്ങനെയൊക്കെയായിരുന്നിട്ടും എന്തെ ഞാനിന്ന് ഇങ്ങനെയൊക്കെ എഴുതുന്നു എന്നതെനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല!.. ഹാ... ഭ്രാന്തുകള്‍ പല രൂപത്തില്‍ ആണലോ... അല്ലെ?..”
No comments:
Post a Comment