Wednesday, 16 November 2016

തോന്നലുകൾ

 നിമിഷങ്ങൾ  നിലാച്ചോ  !! അതോ  എന്നെ  കളിയാക്കുവാണോ ?? അറിയില്ല  ... ഒന്നുമറിയില്ല  ... ചുറ്റുമുള്ളതൊന്നും  കാണാതെ  ജീവിക്കുന്നത്  ഇതാദ്യമാണ് .. ഓരോ  വ്യക്തിയുടെ  മൂളൽ  പോലും  ശ്രദ്ധിച്ച  എനിക്കിന്ന്  എന്റെ നിശ്വാസം പോലും  സ്വന്തമല്ലാത്ത  പോലെയൊരു  അവസ്ഥ !! എന്തൊക്കെയോ  ശബ്ദങ്ങൾ  ചുറ്റും  കേൾക്കുന്നുണ്ടെന്നല്ലാതെ  അവയൊക്കെ  എന്താണെന്ന്  തിരിച്ചറിയാനുള്ള  ഒരു  കഴിവുപോലും  എനിക്കില്ലാണ്ടായി  .. കണ്ണുതുറന്നു  കാതുകൂർപ്പിച്ചു  ജീവിച്ച  ഞാൻ  എന്ന  വ്യക്തി  ഇന്നില്ലെന്ന  തിരിച്ചറിവാണ്   എനിക്കിപ്പോളുള്ളത് ... ചിലപ്പോൾ ഇതെല്ലാം  മിഥ്യ  ആകാം  .. എന്നെ  കബളിപ്പിക്കുന്ന വെറും തോന്നലുകൾ !!!  സത്യത്തെ പോലും തിരിച്ചറിയാനാകുന്നില്ല...                          ചായം തേച്ചു വേദിയിൽ ആരുടെയൊക്കെയോ ആസ്വാദനത്തിനു വേണ്ടി ആടി തിമിർക്കുമ്പോളും ക്ഷീണമില്ലാതത്ത്‌ ഒപ്പം ആടാൻ നീയുമുണ്ടെന്ന വിശ്വാസത്തിലാണ് !! വിശ്വാസമല്ല, സത്യമാണ്....  നീയും നന്നായി അഭിനയിക്കുന്നുണ്ട്....  ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും എന്നെ നീ ഏറെ സന്തോഷിപ്പിക്കുന്നു !! കടപ്പാടാണ് എനിക്കു നിന്നോട് ജീവിക്കാൻ പഠിപ്പിച്ചതിനു, പൊരുതാൻ പഠിപ്പിച്ചതിനു, ശ്വസിക്കുന്നത് എന്റെ അവകാശമാണെന്ന് പഠിപ്പിച്ചതിനു  !!! ഒരുനാൾ രണ്ടു വെട്ടിത്തളിക്കപെട്ട പാതിയിലേയ്ക്ക് തിരിയും നമ്മൾ... അന്നും ഈ തേയ്ച്ച ചായം കണ്ണീരിൽ അഴിയാണ്ട് സൂക്ഷിക്കണം.... മികച്ച നടനം കാഴ്ചവെക്കണം !! മത്സരിക്കണം... പക്ഷെ വിജയമെന്നും കാണികൾക്കു മാത്രമാകും !

No comments:

Post a Comment