എന്ത് പറയണം എങ്ങനെ പറയണം എന്നെനിക്കറിയില്ല. മധുരമൂറുന്ന വാക്കുകള്‍ ചേര്‍ത്തുവെച്ച് മനോഹരമായൊരു കവിതയിലൂടെ നിന്നോടു പറയണമെന്ന് ഞാനാഗ്രഹിച്ചു.
പക്ഷെ നീയെന്ന സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ വെറുമൊരു നിമിഷകവിയായ എന്‍റെ വാക്കുകള്‍ തികയാതെ വരുന്നല്ലോ…. ഒരുപിടി ചുവന്ന റോസാ പുഷ്പങ്ങളുമായ് നിന്റെ മുന്നില്‍ വന്നു പ്രനയാഭാമായ മനസ്സിന്‍റെ മൊഴികള്‍ അറിയിക്കണമെന്ന് തോന്നി.
പക്ഷെ നിന്റെ കണ്ണുകളുടെ തീക്ഷ്ണ സൗന്ദര്യത്തില്‍ നിന്ന് പൊഴിയുന്ന അഗ്നി പുഷ്പങ്ങള്‍ക്ക് മുന്നില്‍ പടപുശ്പങ്ങള്‍ പൊഴിക്കാന്‍ എന്‍റെ നാവിന് ഭയമോ ലജ്ജയോ…. അറിയില്ല….
രാത്രിയുടെ പുതപ്പിനുള്ളിലേക്ക് സുഖമുള്ളൊരു കുളിരുമായെത്തുന്ന പൗർന്നമി ചന്ദ്രന്‍റെ വെള്ളി വെളിച്ചമേറ്റ് തിളങ്ങുന്ന പട്ടുകുപ്പായമിട്ട് പ്രണയിനിക്കായ് സ്നേഹസമ്മാനവുമായ് വെളുത്ത കുതിരപ്പുറത്തു വരുന്ന നിന്റെ സ്വപ്നത്തിലെ രാജകുമാരനായ് മാറാന്‍ മനസ്സേറെ കൊതിച്ചു...
പക്ഷെ മണ്ണില്‍ ചവിട്ടി മാത്രം ശീലിച്ച എനിക്ക് വെളുത്ത കുതിരയും രാജകുമാരനുമെല്ലാം വെറും ദിവാ സ്വപ്‌നങ്ങള്‍ മാത്രം.
എങ്കിലും…. ഓരോ ഹൃദയമിടിപ്പിലും നിന്റെ പേര് മാത്രം മന്ത്രിക്കുന്നോരെന്‍ ഹൃദയത്തോടു മുഖം ചേര്‍ത്ത് പുല്‍കിയുറങ്ങാന്‍ നീയെത്തുമെന്ന സ്വപ്നം നല്‍കുന്ന പ്രതീക്ഷയില്‍…..
No comments:
Post a Comment