Monday, 21 November 2016

യാത്ര തുടരുകയാണ്

നാട്ടിലേക്കുള്ള ബസ് പുറപ്പെട്ടിട്ട് ഏകദേശം  ഇപ്പോൾ ഒരു മണിക്കുറായിരിക്കുന്നു, ഇനി എത്ര ദൂരം വേണം വിടെത്താൻ ,  തന്റെ തലയിൽ തലചാഴ്ച്ച് കിടക്കുകയാണ് അഭിരാമി...

ഇടക്കിടെ ചേർത്ത് പിടിച്ച തന്റെ വലം കൈ ഒന്നുകൂടെ പിടിമുറുക്കുന്നുണ്ടൾ, ഭയം ഇനിയും അവളെ വിട്ടകന്നിട്ടില്ലെന്ന് മനസിലായി....

ഉറങ്ങുകയാണോ അതോ കണ്ണടച്ചു കരയുകയാണോ എന്നറിയില്ല...

താൻ രാവിലെ ക്ഷേത്രത്തിൽ വച്ചു കെട്ടിയ താലി മുറുകെ പിടിച്ചിട്ടുണ്ടവൾ,

താൻ നൽകിയ സുരക്ഷിതത്തിന്റെ താലി നഷ്ടപ്പെടാതിരിക്കാനാവണം അതവൾ മുറുകെ പിടിച്ചത്.

ആശിച്ച് കിട്ടിയ ജോലിയിൽ പ്രവേശിച്ച് കിട്ടിയ ആദൃത്തെ പ്രോജക്ട്‌ ആയിരുന്നു അവളുടെ നാട്ടിലേത്...

വല്ലപ്പോഴുമുള്ള ബസിലെ തിരക്കൊഴിവാക്കാൻ കമ്പനി മാനേജറാണ് ഒരു ബൈക്ക് സംഘടിപ്പിച്ചു നൽകിയത്...

അതിലായിരുന്നു പിന്നിടുള്ള യാത്ര...
അങ്ങനെയുള്ള യാത്രയിലാണ് അന്നാദൃമായി ഇവളെ കണ്ടത്. ❤

താൻ സ്വപ്നങ്ങളിൽ നിന്നും പറിച്ചെടുത്ത് മനസിൽ പ്രതിഷ്ംടിച്ച അതേ മുഖം തന്നെയായിരുന്നു ഇവൾക്ക്.💕

തുടർന്നങ്ങോട്ട്  ഇവളെ കാണാനായിരുന്നു തന്റെ യാത്രയൊക്കെ.....💓

ഒന്നു രണ്ട് തവണ തന്റെ ഇഷ്ടം  തുറന്നുപറഞ്ഞെങ്കിലും മറുപടി ഒരുനോട്ടത്തിൽ മാത്രം അവൾ ഒതുക്കി നിർത്തിയിരുന്നു. എങ്കിലും ഓരോ നോട്ടത്തിലും തീഷ്ണ്ത കുറഞ്ഞിരുന്നു.

ഒരുക്കം മറുപടി കിട്ടിയേ തിരൂ എന്ന വാശിയിൽ അവളെ  വഴി തടഞ്ഞു നിർത്തിയപ്പോഴായിരുന്നു, ഹൃദയം നൊന്ത ആ സതൃം തിരിച്ചറിഞ്ഞത്...

സംസാരിക്കാൻ വയ്യാത്ത ഒരു മിണ്ടാപ്രാണിയായിരുന്നു അവൾ, പോരാത്തതിന് അഛൻ, അമ്മ നഷ്ട്പ്പെട്ട് അകന്ന ഒരു ബന്ധു വിട്ടിലാണ് താമസം....... ആ വിട്ടിലെ ഗൃഹനാഥൻ ഒഴികെ ബാക്കി എല്ലാവരും ആ വിട്ടിലെ വേലക്കാരി ആയിട്ടാണ് ഇവളെ കണ്ടത്.

എന്തും തുറന്നുപറഞ്ഞിരുന്ന അമ്മയോട് ഇവളെ പറ്റിയും പറഞ്ഞിരുന്നു.....

"മിണ്ടാപ്രാണിയാണമ്മേ.... കെട്ടിക്കൊണ്ടുവന്നാൽ   പൊന്നുപോലെ നോക്കാൻ പറ്റുമോ?"

എന്നേ അമ്മയോട് ചോദിച്ചുള്ളു...

എത്രയും പെട്ടെന്ന് അവളെ കുട്ടിച്ചെല്ലാനായിരുന്നു അമ്മയുടെ ഓർഡർ.....

ഓഫിസിലുള്ള അചഛന്റെ പ്രായമുള്ള രാമേട്ടനെയും കൂട്ടി പെണ്ണനേഷിക്കാൻ പോയെങ്കിലും  ആ വിട്ടുകാർക്ക് വേലക്കാരിയെ വിവാഹം കഴിപ്പിച്ചയക്കാൻ താൽപരിയമില്ലായിരുന്നു...

ഒടുക്കം പ്രൊജക്ട് വർക്ക് തിരുന്നതിന്റെ തലേന്നാൾ വീണ്ടും കണ്ടു , എന്നെ ഇഷ്ടമാണെങ്കിൽ ഇറങ്ങിവരാൻ തയ്യാറെങ്കിൽ ജീവിതാവസാനം വരെ പൊന്നുപോലെ നോക്കാമെന്ന് വാക്കു നൽകി. ആണെങ്കിൽ നാളെ അംമ്പലത്തിൽ രാവിലെ വരാനും പറഞ്ഞു.

കുടെ വർക്ക് ചെയ്തിരുന്ന മുഴുവൻ പേരും അംമ്പലത്തിൽ വന്നെങ്കിലും എല്ലാവർക്കും ആകാംക്ഷമായിരുന്നു. എന്നാൽ എനിക്ക് അവൾ വരുമെന്ന് തന്നെ അറിയാമായിരുന്നു. അത് പോലെ തന്നെ സംഭവിച്ചെങ്കിലും, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവളോടപ്പം  ആ വീട്ടിലെ ഗൃഹനാഥനും ഉണ്ടായിരുന്നു.

അദ്ദേഹമായിരുന്നു അവളെ തന്റെ കൈയിലേല് പിച്ചത്.

ഇന്നിപ്പോൾ ഇവൾ എനിക്ക് സ്വന്തമാണ്. ടൗണെത്തിയാൽ ഇവൾക്ക് കുറച്ച് വസ്ത്രങ്ങളെടുക്കണം,പിന്നെ ഇവളെ കാത്തിരിക്കുന്ന  എന്റെ അമ്മയുടെ അരികിലെത്തിക്കണം..... അമ്മയേ ഏൽപിക്കണം ഇവളെ, വേലക്കാരിയിൽ നിന്ന് നല്ലൊരു മരുമകളായി മാറ്റണം, ആലോചന ഇങ്ങനെ നീണ്ടുപോകുന്നു, സമയം വളരുന്തോറും  ദൂരം ചെറുതായിക്കൊണ്ടിരുന്നു.

 ആാാാാ കൈക്ക് വേദനിച്ചിട്ട് നോക്കുംബോൾ അഭിരാമി ചിരിക്കുകയായിരുന്നു, ആലോചനയ്ക്ക് ഇടയ്ക്ക് ചില  തോണ്ടലുകൾ കിട്ടിയെങ്കിലും ഞാൻ മൈറ്റ്  ചെയ് തിരുന്നില്ല, അത് കൊണ്ടാണ്  തന്നെ വിളിക്കാൻ  പുതിയ  മാർഗം സീ കരിച്ചതാണവൾ..

"കടിക്കുക"  എന്നിട്ട് അവിടം തടവി തരുക... പാവത്തിനെ വീണ്ടും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട്  യാത്ര തുടരുകയാണ്

No comments:

Post a Comment