Wednesday, 23 November 2016

എന്നുമെൻ കലാലയം

ഓർമ്മതൻ കലാലയത്തിൽ
ഒരുമിച്ചോരു യാത്ര പോകാം
പതിയെ നാം നോമ്പരങ്ങൾ
ഒരു നുലിൽ കൊല്ലത്തേടുക്കാം

പുളിമാവിൻ ചൊട്ടിലിരുന്ന്
ഹ്യദയങ്ങൾ പങ്കുവെക്കാം
പല സ്വപ്നം കൂട്ടിവെച്ച്
ഒരു സ്വർഗകൂടൊരുക്കാം
വിരിയുന്നോരുപൂക്കൾ തേടാം
അതിലോരു നിറമായി നാം മാറാം
തെളിയുന്നോരു അമ്പിളിയെ നാം കൈ കുമ്പിൾ ചേർത്ത് പിടിക്കാം...........

ഓർമകൾ തിരയുവതാരേ
മൊഞ്ചുള്ളൊരു മിഴികളെയാണോ
ഹൃദയം അത് പിടയുവതെന്തെ
കാലം പിറകിൽ പോകാനോ?.
ഗുരുവചനം തന്നുടെ അരികിൽ ഒരു മാൻ കിടാവായിമാറി
വീഴുന്ന മോഹങ്ങൾക്ക്
ചിറകേറെ മുളപ്പിച്ചന്ന്

നിറയുന്നു എന്നും മനസിൽ
അമ്യതമായി കലാലയം
എന്നും എൻ ജീവിത വഴിയിൽ സുഖ്യതമായി കലാലയം

ഓർമതൻ കലാലയത്തിൽ
ഒരുമിച്ചോരു യാത്ര പോകാം
പതിയെ നാം നോമ്പരങ്ങൾ
ഒരുനൂലിൽ കൊർത്തെടുക്കാം

അന്നാ ഇടവഴികളിലായി
നാം ചെയ്തു പല കുസൃതികളും
അന്നൊരു മനമായി നാം മാറി
കഥനങ്ങൾ കവിതകളായി

ഇനിയും ഒരു ജന്മം വരുമോ
ഒരുമിച്ചീ കലാലയത്തിൽ
ഇനിയും ഒരു ബാല്യം തരുമോ
ഒരുനൂറു സ്വപ്നം കാണാൻ
ഒർമയായി മാറിയതെന്തെ
എന്നുമെൻ കലാലയം
ഒരുനിനവായി എന്നും നിൽപ്പൂ
എന്നുമെൻ കലാലയം



No comments:

Post a Comment