Wednesday, 30 November 2016

എന്നെ വേദനിപ്പിക്കുന്നത്

കൂടെ ഉണ്ടായപ്പോഴൊക്കെ എന്നെ ഇരുട്ടിലാക്കുന്നതായിരുന്നു നിന്‍റെ സന്തോഷം...
എന്നെ മറന്നു നീ പോയപ്പോള്‍ അണഞ്ഞ് പോയത് നീ എന്നില്‍ തെളിയീച്ച പ്രതീക്ഷകളുടെ ദീപമായിരുന്നു.... നനവുതിര്‍ക്കുന്ന എന്‍റെ മിഴിപീലികള്‍ നീയെന്ന സ്വപ്നനത്തെ ഉണര്‍ത്തുന്നു.... എന്നെക്കാളേറെ നിന്നെ ഞാന്‍ സ്നേഹിച്ചു എന്ന വാക്ക് മതിയാവില്ല എനിക്ക് നിന്നോടുള്ള സ്നേഹം വ്യക്തമാക്കാന്‍. അറിയാതെ പോയ് നീ,
എന്‍റെ നീയെന്ന മോഹം.....
മുന്‍പില്‍ തെളിയുന്ന അനന്തമായ വഴികള്‍...
നീ എന്നെ പിരിഞ്ഞു എന്നതിലേറെ എന്നെ വേദനിപ്പിക്കുന്നത് നീ എന്നെ സ്നേഹിച്ചിരുന്നു എന്ന നിന്‍റെ മൊഴികളാണ്....
 

No comments:

Post a Comment