ഉണങ്ങി വേരുകളവശേഷിച്ച,
ഒരിലയുടെ വേദന -
ഞരമ്പുകൾ മരവിച്ച,
മാംസമഴുകിയ നീറ്റലറിഞ്ഞ
ജന്മം.....
ഒരു വരൾച്ച സൃഷ്ടിച്ചെന്ന,
സത്യത്തിനു സാക്ഷി....
ഓരോ മണൽത്തരികളും
സ്നേഹം നുകരുമ്പോൾ -
ഒരു നേർത്തകാറ്റിൻ -
കരസ്പർശമാഗ്രഹിച്ച,
അതിമോഹി.....
ചില്ലയിൽ കിളിർത്ത,
ആ നനുത്ത ഹരിതപ്രഭയിൽ -
അവളുടെ ബാല്യമൊടുങ്ങിയപ്പോൾ,
തണ്ടിലാഹംങ്കരിച്ച അവളുടെ -
യവ്വനവും വെറും സാക്ഷിയായി....
എണ്ണമിട്ടതെല്ലാം നൈമിഷികമെന്നു -
തിരിച്ചറിയാൻ ;
ഇന്നീ വരണ്ട ഞരമ്പുകൾ -
വേണ്ടിവന്നു....
പഴുത്തുതുടങ്ങിയ,
അവളുടെ ശരീരത്തിൻ -
സ്വർണ്ണനിറത്തിൽ ഞെളിഞ്ഞതിൻ
പ്രീതിഫലമാണി നീറിയ ജന്മം...
ഒടുവിൽ ഞെട്ടറ്റുലഞ്ഞു ഉലഞ്ഞു -
ഭൂമിയിൽ തൊടാനൊരുങ്ങുമ്പോൾ ;
സപ്രമഞ്ചത്തിലിരുന്ന അവളുടെ -
ഭൂതകാലത്തിൻ അഹങ്കാരമാണീ,
കരിഞ്ഞ ശരീരവും -
വലനെയ്ത ഞരമ്പുകളും.....
ഒരിലയുടെ വേദന -
ഞരമ്പുകൾ മരവിച്ച,
മാംസമഴുകിയ നീറ്റലറിഞ്ഞ
ജന്മം.....
ഒരു വരൾച്ച സൃഷ്ടിച്ചെന്ന,
സത്യത്തിനു സാക്ഷി....
ഓരോ മണൽത്തരികളും
സ്നേഹം നുകരുമ്പോൾ -
ഒരു നേർത്തകാറ്റിൻ -
കരസ്പർശമാഗ്രഹിച്ച,
അതിമോഹി.....
ചില്ലയിൽ കിളിർത്ത,
ആ നനുത്ത ഹരിതപ്രഭയിൽ -
അവളുടെ ബാല്യമൊടുങ്ങിയപ്പോൾ,
തണ്ടിലാഹംങ്കരിച്ച അവളുടെ -
യവ്വനവും വെറും സാക്ഷിയായി....
എണ്ണമിട്ടതെല്ലാം നൈമിഷികമെന്നു -
തിരിച്ചറിയാൻ ;
ഇന്നീ വരണ്ട ഞരമ്പുകൾ -
വേണ്ടിവന്നു....
പഴുത്തുതുടങ്ങിയ,
അവളുടെ ശരീരത്തിൻ -
സ്വർണ്ണനിറത്തിൽ ഞെളിഞ്ഞതിൻ
പ്രീതിഫലമാണി നീറിയ ജന്മം...
ഒടുവിൽ ഞെട്ടറ്റുലഞ്ഞു ഉലഞ്ഞു -
ഭൂമിയിൽ തൊടാനൊരുങ്ങുമ്പോൾ ;
സപ്രമഞ്ചത്തിലിരുന്ന അവളുടെ -
ഭൂതകാലത്തിൻ അഹങ്കാരമാണീ,
കരിഞ്ഞ ശരീരവും -
വലനെയ്ത ഞരമ്പുകളും.....
No comments:
Post a Comment