Thursday, 24 November 2016

ഞാൻ പോലും അറിയാതെ

"എന്റെ നിഴലിൽ നടക്കാൻ കൊതിച്ച പെൺകുട്ടി......
എന്റെ ഒരു വിളിക്കായി എന്നും കാത്തു നിന്നവൾ......
മിഴികളിൽ സ്വപ്നങ്ങളും ചുണ്ടുകളിൽ പുഞ്ചിരിയുമായി അവൾ എന്നെ കാണാൻ വന്നു......
അവളുടെ പാദസര കിലുക്കത്തിൽ ഞാൻ കേട്ടത് എന്റെ ഹൃദയത്തിൻ ശബ്ദമാണ്.....
അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുള്ള നിലയ്ക്കാത്ത സ്നേഹമാണ്....
മൗനത്തിനു പോലും ഇത്ര മനോഹാരിത ഉണ്ടെന്ന് മനസിലായത് അവളെ കണ്ടപ്പോഴാണ്....
എന്നും എന്നോടൊപ്പം നടന്ന് അവൾ നിശബ്ദയായി എനിക്ക് പറഞ്ഞു തരികയായിരുന്നു, അവൾ എന്റെ പ്രണയമാണെന്ന്.......
ഞാൻ പോലും അറിയാതെ എന്നിൽ വന്നു നിറഞ്ഞ എന്റെ പ്രണയം..........
 

No comments:

Post a Comment